ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നതിനാല്‍ കിലോയ്ക്ക് 22 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നു.
വിലക്കയറ്റം മറികടക്കാന്‍ ഇറക്കുമതി ചെയ്ത ഉള്ളിയാണ് ഇപ്പോള്‍ കെട്ടികിടക്കുന്നത്. ഇറക്കുമതി ചെയ്ത ഉള്ളി കിലോഗ്രാമിന് 58 രൂപയ്ക്കാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.
മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലാണ് ഇറക്കുമതി ചെയ്ത ഉള്ളി വന്‍ തോതില്‍ കെട്ടിക്കിടക്കുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളും ഇതു വാങ്ങാന്‍ വേണ്ടത്ര താല്‍പര്യവും കാണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.