ഇടപെടും, ശരിയാക്കും; സാമ്പത്തിക സ്ഥിതിയില്‍ റിപ്പോര്‍ട്ട് കാര്‍ഡുമായി ധനമന്ത്രാലയം

ന്ത്യയിലെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് മാസങ്ങളായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്കിടെ മാന്ദ്യം പിടിച്ചുനിര്‍ത്താനും, സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിക്കാനും സ്വീകരിച്ച നടപടികളുടെ പട്ടിക പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. ഉപഭോഗം വര്‍ദ്ധിപ്പിച്ച് ആറ് വര്‍ഷത്തെ താഴ്ചയില്‍ നിന്നും സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനുള്ള നടപടികളുടെ വിശദാംശങ്ങളാണ് മന്ത്രാലയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

ധനമന്ത്രി നിര്‍മ്മല സീതാരാമന് പുറമെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹ്മണ്യന്‍, റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പ്രശ്‌നങ്ങളില്‍ മന്ത്രാലയം ഇടപെട്ട് വരികയാണെന്ന് വ്യക്തമാക്കിയ മന്ത്രി വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.

നേരിട്ടുള്ള വിദേശ നിക്ഷേപം റെക്കോര്‍ഡ് തൊട്ടത് സുബ്രഹ്മണ്യന്‍ സുപ്രധാനമായി ചൂണ്ടിക്കാണിച്ചു. ‘കഴിഞ്ഞ വര്‍ഷം 31 ബില്ല്യണ്‍ ഡോളര്‍ വിദേശനിക്ഷേപം എത്തിയത് 201920ന്റെ ആദ്യ പാദത്തില്‍ 35 ബില്ല്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. ഇന്ത്യയെ മികച്ച നിക്ഷേപ കേന്ദ്രമായി വിദേശികള്‍ കാണുന്നത് നല്ല സൂചനയാണ്’, അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്നു 61000 കോടി രൂപ കഴിഞ്ഞ രണ്ട് മാസം കൊണ്ട് കൊടുത്ത് തീര്‍ത്തെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കും വായ്പകള്‍ക്കായി 4.47 ലക്ഷം കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Top