ഡ്രൈവര്‍ ഉള്‍പ്പടെയുള്ള കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം. 2021 ഏപ്രിൽ മുതൽ ആയിരിക്കും പുതിയ മോഡല്‍ കാറുകള്‍ക്ക് ഇത് നിർബന്ധമാക്കുക. നിലവിലുള്ള കാറുകൾക്ക് ജൂണ്‍ ഒന്നു മുതല്‍ എയര്‍ ബാഗോടു കൂടി ഉണ്ടാകണം.
കരട് നിര്‍ദേശത്തില്‍ ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയര്‍ബാഗെന്ന് വ്യക്തമാക്കുന്നുണ്ട്. ബന്ധപ്പെട്ടവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം.