കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്; വാഹനങ്ങളുടെ വില കുറച്ച് മാരുതി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങളുടെ വില കുറച്ചു. സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിന്റെ ഗുണഫലം ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതിനായി വിവിധ വാഹനങ്ങള്‍ക്ക് 5,000 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്.

ഓള്‍ട്ടോ 800, കെ10, സ്വിഫ്റ്റ് ഡീസല്‍, ബലേനൊ ഡീസല്‍, ഡിസയര്‍ ഡീസല്‍, ടൂറര്‍ എസ് ഡീസല്‍, വിറ്റാര ബ്രെസ, എസ്‌ക്രോസ് തുടങ്ങിയ വാഹനങ്ങളുടെ എല്ലാ മോഡലുകള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ഓഫറുകള്‍ കൂടാതെയാണ് വിലക്കുറവെന്നും സെപ്റ്റംബര്‍ 25 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്നും മാരുതി അറിയിച്ചു.

Top