വിവാദമായ സ്പ്രിംഗ്‌ളര്‍ കരാറിന്റെ രേഖകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്‌ളര്‍ കരാറിന്റെ രേഖകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍. വിവരശേഖരണത്തിന് ഒപ്പുവച്ച കരാറിലെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 24 വരെയാണ് കരാര്‍ കാലാവധി.

സ്പ്രിംഗ്‌ളര്‍ കമ്പനി ഐ.ടി സെക്രട്ടറിക്കയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. വിവരങ്ങളുടെ പൂര്‍ണാവകാശം പൗരനാണെന്നും ദുരുപയോഗം ചെയ്യില്ലെന്നും കത്തില്‍ സ്പ്രിംഗ്‌ളര്‍ പറയുന്നുണ്ട്.

സര്‍ക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാല്‍ വിവരം നീക്കം ചെയ്യുമെന്നും കമ്പനി നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. സ്പ്രിംഗ്ലര്‍ കമ്പനിക്ക് വിവരങ്ങള്‍ കൈമാറുന്നതിനെതിരെ ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗല്‍റിന് നല്‍കുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

Top