ന്യൂഡൽഹി: രാജ്യത്ത് ഇപ്പോഴും ശുചികരണ തൊഴിലാളികളായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ജനുവരി മുതൽ സർവ്വേ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ.
താഴ്ന്ന ജാതികളിൽ നിന്നുള്ള പുരുഷന്മാരാണ് തുറന്ന കുഴികൾ, സെപ്റ്റിക് ടാങ്കുകൾ, റെയിൽ ട്രാക്കുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മനുഷ്യ വിസർജ്ജനം നീക്കം ചെയ്യുന്ന ശുചികരണ ജോലികൾ ചെയ്യുന്നത്.
2013 രാജ്യത്ത് ശുചികരണ ജോലി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഈ ജോലി രാജ്യത്ത് നടക്കുന്നുണ്ട്.
എല്ലാ വർഷവും നിരവധി തൊഴിലാളികൾ ഇത്തരത്തിൽ ജോലിക്കിടയിൽ മരണപ്പെടുന്നുണ്ട്.
തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഉത്തരവാദിത്തമുള്ള വകുപ്പിന് നിർദേശം നൽകുമെന്നും, ജില്ലകളിൽ പ്രത്യേക സർവ്വേകൾ ആരംഭിക്കുമെന്നുമാണ് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
ഡിസംബർ 10 വരെയുള്ള കണക്കുകൾ അനുസരിച്ച്, രാജ്യത്ത് പ്രധാന ടൗണുകളിൽ നിന്ന് 13,411 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗുജറാത്ത്, അരുണാചൽ പ്രദേശ്, മിസോറാം, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളടക്കം 13 സംസ്ഥാനങ്ങൾ 2013 ലെ നിരോധന വ്യവസ്ഥകൾ നടപ്പാക്കിയ റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയിട്ടില്ല.
ശുചികരണ ജോലി ഇല്ലാതാക്കുന്നതും നിയമനിർമ്മാണം നടപ്പാക്കുന്നതും സർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാണ്.
2019ൽ രാജ്യത്തെ തുറന്ന പ്രദേശത്തെ വിസർജ്‌ജനം ഇല്ലാതാക്കുന്നതും രാജ്യത്തുടനീളം ശൗചാലയങ്ങൾ നിർമ്മിക്കുന്ന ഇതിലൂടെ ലക്ഷ്യമിടുന്നു.
പുനരധിവസിപ്പിക്കുന്ന തൊഴിലാളികൾക്ക് സ്വയം തൊഴിൽ പഠിക്കുന്നതിനും , വരുമാനം കണ്ടെത്തുന്നതിനും 40,000 രൂപയും, ലോണും വൈദഗ്ദ്ധ്യ വികസന പരിശീലനവും സർക്കാർ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.