കീവ്: യുക്രൈനില്‍ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതായി ബിബിസി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയോടെ നിരവധി യുക്രൈന്‍ ബാങ്കുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വെബ്സൈറ്റുകളാണ് തകരാറിലായത്. റഷ്യയുമായുള്ള സമീപകാല സംഘര്‍ഷങ്ങളുടെ ഭാഗമായിട്ടാകാം സൈറ്റുകളുടെ തകരാറെന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കമ്പനിയായ നെറ്റ് ബ്ലോക്സ് ട്വീറ്റ് ചെയ്തു. വെബ്സൈറ്റുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധ, വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ പ്രൈവറ്റ്ബാങ്കും ബ്ലോക്ക് ആയവയില്‍ ഉള്‍പ്പെടുന്നു.
അതേസമയം ലോകരാജ്യങ്ങളെ ആശങ്കയിലാക്കി യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം തുടങ്ങി.