അരിവില കുത്തനെ ഉയരുന്നു; വില നിയന്ത്രണത്തിൽ ഇടപെടുന്നെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വർധിക്കുന്നതിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അരി വില വർധിക്കുന്ന പശ്ചാത്തലത്തിൽ ആന്ധ്ര സർക്കാരുമായി ചർച്ച നടത്തിയെന്നും വരുന്ന ആഴ്ചയോടെ ഉത്പന്നങ്ങളുടെ വില കുറയുമെന്നും മന്ത്രി പറഞ്ഞു.  വില നിയന്ത്രണത്തിന്റെ ഭാഗമായി ആയിരത്തിലധികമുള്ള സ്‌പ്ലൈകോ ഔട്‌ലെറ്റുകളിൽ ന്യായമായ വിലയിൽ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്. സബ്‌സിഡിയോടെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത് കിട്ടുന്നുണ്ട്. വില നിയന്ത്രണം കൊണ്ടുവരുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

‘കേരളം ഒരു കൺസ്യൂമർ സ്റ്റേറ്റ് ആണ്. എല്ലാ ഉത്പന്നങ്ങളും പല സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്നതാണ്. നാം ഉപയോഗിക്കുന്നതിന്റെ 18 ശതമാനം മാത്രം അരിയാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ വിലവർധനവ് പിടിച്ചുനർത്താൻ മാർക്കറ്റുകളിൽ ഇടപെടുന്നുണ്ട്. കൂടാതെ സപ്ലൈകോയുടെ ആയിരത്തി എണ്ണൂറോളമുള്ള ഔട്ട്‌ലെറ്റുകളിലൂടെ അരിയടക്കം 13 ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് നൽകുന്നുണ്ട്. സബ്‌സിഡിയോടെ എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കും ഇത് കിട്ടുന്നുണ്ട്.

Top