സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം : സ്വാശ്രയ കോളേജില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കുമെന്ന് പട്ടികജാതിപട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍.

നീറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീസാണ് സര്‍ക്കാര്‍ സൗജന്യമായി വഹിക്കുക. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസുമായി ബന്ധപ്പെട്ട ഒരു ആശങ്കയും എസ് സി-എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരോ, കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലീസ്റ്റില്‍ നിന്നും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യം നിയമസഭയിലും വ്യക്തിമാക്കിയിട്ടുള്ളതാണ്. തുടര്‍ന്ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കും ഈ സഹായം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Top