തിരുവനന്തപുരം: പരമ്പരാഗത തൊഴില്‍ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കൈത്തറി ,ഖാദി, കയര്‍ മേഖലയിലെ ഉല്‍പ്പന്നങ്ങളായിരിക്കും സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക. അവര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ അര്‍ഹമായ വില നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി ഇല്ലാതാക്കി കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പരമ്പരാഗത മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കും. അതിന് അവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ തന്നെ അര്‍ഹമായ വില കൊടുത്തു വാങ്ങുമെന്നും തോമസ് ഐസക് പറഞ്ഞു.
27000 കോടി രൂപയുടെ ധനകമ്മിയാണ് കഴിഞ്ഞ സര്‍ക്കാര്‍ വരുത്തി വെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.