സ്ത്രീകളുടേയും ഭിന്നശേഷിക്കാരുടേയും ഇപിഎഫ് വിഹിതം കുറച്ചേക്കും; 2 മുതല്‍ 3 ശതമാനംവരെ

rupee trades

ന്യൂഡല്‍ഹി: സ്വകാര്യമേഖലയിലെ ജീവിക്കാരില്‍നിന്ന് വാങ്ങുന്ന ഇപിഎഫ് വിഹിതത്തില്‍ കുറവുവരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2 മുതല്‍ 3 ശതമാനംവരെ കുറയ്ക്കുമെന്നാണ് സൂചന.

സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, 25നും 35നും ഇടയില്‍ വയസ്സുള്ള പുരുഷന്മാര്‍ എന്നിവരില്‍ നിന്നും ഈടാക്കുന്ന വിഹിതമാണ് കുറയ്ക്കുക.

ഇപ്പോള്‍ ഉള്ള പിഎഫ് നിയമത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമാണ് ഇത് സാധ്യമാകും. നിലവില്‍ ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് വിഹിതമായി നല്‍കുന്നത്. പുതിയ തീരുമാനം നടപ്പില്‍വരികയാണെങ്കില്‍ കയ്യില്‍കിട്ടുന്ന ശമ്പളം വര്‍ധിക്കുന്നതായിരിക്കും.

Top