ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അനുമതിയില്ലാതെ റാലി നടത്തിയതിനാണ് ഗംഭീറിനെതിരെ നടപടി.
ഡല്‍ഹി ജംഗ്പുരയില്‍ ഈ മാസം 25നാണ് ഗംഭീര്‍ മുന്‍കൂര്‍ അനുമതി തേടാതെ റാലി സംഘടിപ്പിച്ചത്. രണ്ട് തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡുകളുണ്ടെന്ന ആരോപണവും ഗംഭീറിനെതിരെ ഉയര്‍ന്നിരുന്നു. സ്ഥനാര്‍ത്ഥിക്കെതിരെ കേസെടുക്കാന്‍ ഈസ്റ്റ് ഡല്‍ഹി റിട്ടേണിങ് ഓഫീസറോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് മണ്ഡലങ്ങളിലായി വോട്ടുള്ള കാര്യം സത്യവാങ്മൂലത്തില്‍ മറച്ച് വെച്ച ഗംഭീറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും. മെയ് 12നാണ് ഈസ്റ്റ് ഡല്‍ഹിയിലടക്കം തിരഞ്ഞെടുപ്പ് നടക്കുക.