ഗൗരിയമ്മയുടെ മൃതദേഹം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് . .

തിരുവനന്തപുരം: കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം. അയ്യങ്കാളി ഹാളിലാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്.

ചെങ്കൊടി പുതച്ച് അയ്യങ്കാളി ഹാളിലെ പ്രത്യേകം സജ്ജമാക്കിയ ഇടത്ത് അര്‍ഹമായ യാത്രയയപ്പാണ് തലസ്ഥാന നഗരി കെആര്‍ ഗൗരിയമ്മക്ക് നല്‍കുന്നത്. എ വിജയരാഘവനും എംഎ ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോള്‍ കെ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ പേരാണ് എത്തിയത്. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരുടെ നിര തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ഒരു മണിക്കൂറിന് ശേഷം ആലപ്പുഴക്ക് കൊണ്ടുപോകും .

 

Top