വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചില്ലെങ്കില്‍ പണി പാളും

കോയമ്പത്തൂര്‍: ജി.പി.എസ്. ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ഇനി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. സ്വകാര്യവാഹനങ്ങളും ബസ്സുകളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും ഇനി ജി.പി.എസ് നിര്‍ബന്ധമാക്കുകയാണ്.

ലോറികള്‍, ബസ്സുകള്‍, സ്‌കൂള്‍ വാഹനങ്ങള്‍, ടാക്സി എന്നീ വാഹനങ്ങള്‍ക്കാണ് ജി.പി.എസ്. ഘടിപ്പിക്കേണ്ടത്. ബസ്സുകള്‍ക്കുമാത്രം ജി.പി.എസ്. ഘടിപ്പിക്കാനുള്ള കാലാവധി ഈവര്‍ഷം ഡിസംബര്‍വരെ നീട്ടി നല്‍കിയിട്ടുണ്ട്.

ഇതിനായി ടാക്സി കാറുകള്‍ക്ക് ജി.പി.എസ് ഘടിപ്പിക്കാന്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്. മാത്രമല്ല ജി.പി.എസ്. ഇല്ലാതെ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യാനുമാവില്ല. ചരക്കുലോറികള്‍ക്ക് ഫിബ്രവരി 29-ന് ജി.പി.എസ്. ഘടിപ്പിക്കാന്‍ സമയം അനുവദിച്ചതോടെയാണ് ഈ തീരുമാനം. തമിഴ്‌നാട്ടിലുള്‍പ്പെടെ ഈ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ജി.പി.എസ്. ഘടിപ്പിക്കാനുള്ള ചെലവ് 10,000 രൂപയ്ക്കടുത്താണ്. എന്നാല്‍ പ്രതിസന്ധികള്‍ക്കിടെ ഇത് താങ്ങാനാവില്ലെന്നാണ് ലോറി ഉടമകള്‍ പറയുന്നത്.

Top