ഭക്ഷ്യകിറ്റ് വിതരണത്തില്‍ കേന്ദ്രത്തിന്റെ ഒരു പൈസ സഹായം പോലുമില്ലെന്ന്

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരു പൈസയുടെ സഹായം പോലുമില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു കാണിച്ച അനുകമ്പയുടെയും സ്നേഹത്തിന്റെയും ഉദാഹരണമാണ് ഭക്ഷ്യകിറ്റ് വിതരണമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യോത്തരവേളയില്‍, സൗജന്യ ഭക്ഷ്യകിറ്റ് കേന്ദ്രം നല്‍കുന്നതാണെന്ന പ്രചാരണത്തില്‍ വാസ്തവമുണ്ടോയെന്ന വര്‍ക്കല എം.എല്‍.എ. വി ജോയിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യകിറ്റ് നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്ന പ്രചാരണം ആളുകള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top