തിരുവന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും ക്ലീന്‍ചിറ്റ് നല്‍കി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി. വിവാദ അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
മാര്‍ക്ക് ദാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ മന്ത്രിയോ മന്ത്രിയുടെ ഓഫീസോ നിര്‍ദ്ദേശിച്ചിട്ടില്ല.സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അദാലത്തുകളില്‍ ഇരുവരുടെയും സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്
നേരത്തെ ജലീലിനെ ന്യായീകരിച്ച് സര്‍വകലാശാലകള്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ച് എംജി, സാങ്കേതിക സര്‍വകലാശാലകളാണ് റിപ്പോര്‍ട്ട് നല്‍കിയത്.വിവാദ അദാലത്തുകളില്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തിരുന്നെങ്കിലും ഇടപെടലുണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.