മേലുദ്യോഗസ്ഥന്റെ പീഡനം മൂലം ജോലി ഉപേക്ഷിക്കാനൊരുങ്ങി ഗ്രേഡ് എസ്.ഐ

തിരുവനന്തപുരം : മേലുദ്യോഗസ്ഥന്റെ പീഡനം മൂലം ജോലി ഉപേക്ഷിക്കാനൊരുങ്ങി തിരുവനന്തപുരം റയില്‍വേ പൊലീസിലെ ഗ്രേഡ് എസ്.ഐ. മേലുദ്യോഗസ്ഥനായ എസ്.ഐ പെരുമാറുന്നത് അടിമയോടെന്ന പോലെയെന്നാണ് ആക്ഷേപം. ജോലി തുടര്‍ന്നാല്‍ ജീവനൊടുക്കേണ്ടിവരുമെന്നതിനാല്‍ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് എസ്.പിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്.

പൊലീസിലെ ആത്മഹത്യ കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ തയാറാക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

അഞ്ച് വര്‍ഷത്തിനിടെ 45 പൊലീസുകാരാണ് കേരളത്തില്‍ ജീവനൊടുക്കിയത്. കൊച്ചിയിലും പാലക്കാടുമൊക്കെ അടുത്തിടെ നടന്ന ഇത്തരം ആത്മഹത്യകളുടെ കാരണം മേലുദ്യോഗസ്ഥന്റെ പീഡനം മൂലമുള്ള മാനസികസമ്മര്‍ദമെന്ന് വ്യക്തമായിരുന്നു.

Top