യു.കെ: സ്വാന്‍സി സിറ്റിയുടെ പുതിയ പരിശീലകനായി ഗ്രഹാം പോട്ടര്‍ സ്ഥാനമേല്‍ക്കും. മൂന്നു വര്‍ഷത്തെ കരാറിലാണ് പോട്ടര്‍ സ്വാന്‍സിയിലെത്തുന്നത്. സ്വീഡിഷ് ക്ലബായ ഓസ്റ്റര്‍സണ്ട്സിന്റെ പരിശീലകനായിരുന്നു പോട്ടര്‍. പോര്‍ച്ചുഗീസുകാരന്‍ കാര്‍ലോസ് കാര്‍വഹാലിന്റെ പകരക്കാരനായാണ് ലിബര്‍ട്ടി സ്റ്റേഡിയത്തിലേക്ക് പോട്ടര്‍ എത്തുന്നത്.
സ്വാന്‍സിയെ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് പോട്ടര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2017 ഡിസംബറില്‍ പോള്‍ ക്ലമന്റിന്റ്‌റ് പിന്‍ഗാമിയായി വന്ന കാര്‍വഹാലിന് തുടക്കത്തില്‍ മികച്ച ഫലം നേടാന്‍ ആയെങ്കിലും പിന്നീട് സ്വാസ്ന്‍സിയെ റെലഗേഷനില്‍ നിന്ന് തടയാന്‍ ആയിരുന്നില്ല.
അവസാന 9 മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാനാവാതെ വന്നതോടെയാണ് സ്വാന്‍സിക്ക് ചാമ്പ്യന്‍ഷിപ്പിലേക്ക് തരാം താഴേണ്ടി വന്നത്. 7 വര്‍ഷത്തിന് ശേഷമാണ് സ്വാന്‍സി പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായത്.