കൊച്ചി : രാജ്യത്തെ ഗ്രാമീണബാങ്ക് ജീവനക്കാര്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് പണിമുടക്കുന്നു. സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. 49 ശതമാനം വരെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ഗ്രാമീണബാങ്കുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്നും, ഗ്രാമീണബാങ്ക് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും ആശ്രിതനിയമനം പുനരാരംഭിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നു. ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് റീജിയണല്‍ റൂറല്‍ ബാങ്ക്‌സ് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് സമരം. അഖിലേന്ത്യാതലത്തില്‍ ആദ്യമായാണ് ഗ്രാമീണബാങ്ക് ജീവനക്കാര്‍ തുടര്‍ച്ചയായി മൂന്ന് ദിവസം പണിമുടക്കുന്നത്. രാജ്യത്തെ 56 ബാങ്കുകളിലെ എണ്‍പത്തി എട്ടായിരത്തിലധികം ജീവനക്കാരും ഓഫീസര്‍മാരും സമരത്തില്‍ പങ്കെടുക്കും.