ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട് ഇന്ത്യയില്‍.ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയുടെ സ്‌പോര്‍ടി പതിപ്പാണ് പുതിയ ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട് പാക്കേജ്.
അല്‍പൈല്‍ വൈറ്റ്, എസ്റ്റോറില്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. M3 യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഫ്രണ്ട്, റിയര്‍ ബമ്പറുകളും, പുതിയ സൈഡ് സ്‌കേര്‍ട്ടുകളും ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോയുടെ ഡിസൈന്‍ സവിശേഷതകളാണ്.
സാധാരണ മോഡലില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന പുതിയ ബ്ലാക് ഫ്രണ്ട് ഗ്രില്ലും, എം ബാഡ്ജിംഗ് നേടിയ ഫ്രണ്ട് ഫെന്‍ഡറും പുതിയ മോഡലിന്റെ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.
ഇതിന് പുറമെ ങ3 യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട 18 ഇഞ്ച് എം സ്‌പോര്‍ട് വീലുകളും ബിഎംഡബ്ല്യു 330ശ ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടില്‍ ഇടംപിടിച്ചിട്ടുണ്ട്.
എം സ്റ്റീയറിംഗ് വീല്‍, പുതിയ ഹെഡ്‌ലൈനര്‍, എം ബാഡ്ജ് ഒരുങ്ങിയ ഡോര്‍സില്ലുകള്‍,
ഹെഡ്‌സ്അപ് ഡിസ്‌പ്ലേ എന്നിവയും മോഡലിന്റെ പ്രത്യേകതകളാണ്.
250 bhp കരുത്തും 350 Nm torque ഉത്പദിപ്പിക്കുന്ന ഫോര്‍സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മോഡലില്‍ ഒരുങ്ങുന്നത്.
സ്റ്റീയറിംഗ് വീല്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്ക് ഒപ്പമുള്ള 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടില്‍ ലഭ്യമാവുക.
15.34 കിലോമീറ്ററാണ് മോഡലിന്റെ ഇന്ധനക്ഷമത.ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്‌റ്റോട് കൂടിയുള്ള എബിഎസ്, ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, സൈഡ്ഇംപാക്ട് പ്രൊട്ടക്ഷന്‍, കടഛഎകത ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് എന്നിവയാണ് ബിഎംഡബ്ല്യു 330ശ ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടില്‍ ഒരുങ്ങിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍.