ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി എംഎല്‍എയുടെ വീടിനു നേര്‍ക്ക് തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം.
ത്രാലില്‍ എംഎല്‍എ മുഷ്താഖ് അഹമ്മദിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ മറ്റൊരു പിഡിപി എംഎല്‍എയുടെ വീടിനു നേര്‍ക്കും ഗ്രനേഡ് ആക്രമണം ഉണ്ടായിരുന്നു. അയ്ജാസ് മിറിന്റെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.