ന്യൂഡല്‍ഹി: കശ്മീരില്‍ പിഡിപി എംഎല്‍എയുടെ വീടിനു നേര്‍ക്കു ഗ്രനേഡ് ആക്രമണം.
ഭരണകക്ഷി എംഎല്‍എ ഐജാസ് മിറിന്റെ ഷോപ്പിയാന്‍ ജില്ലയിലെ സൈനപോറയിലെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
അക്രമികള്‍ എറിഞ്ഞ ഗ്രനേഡ് വീടിനു സമീപത്തുവീണു പൊട്ടി. പൊട്ടിത്തെറിയില്‍ വീടിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു.
ആക്രമണ സമയത്ത് എംഎല്‍എയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നു പോലീസിനു സൂചന ലഭിച്ചു. ഭീകരര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടോ എന്നു പരിശോധിച്ചു വരികയാണ്.