പണം നല്‍കിയില്ല; മുത്തശ്ശിയെ ചെറുമകന്‍ തലയ്ക്കടിച്ച് കൊന്നു

murder

ചേര്‍ത്തല: മുത്തശ്ശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ചെറുമകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് പുതിയകാവ് ഹരിജന്‍ കോളനിയില്‍ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്ത (72) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

ശാന്തയുടെ മകളുടെ മകന്‍ അനന്തു ആണ് തന്റെ മുത്തശ്ശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലനടത്തിയ ശേഷം പ്രതി രാത്രി പതിനൊന്നോടെ പട്ടണക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

അരൂരില്‍ താമസിക്കുന്ന അനന്തു പലപ്പോഴും പുതിയകാവില്‍ എത്തിയിരുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതാണ് കൊലയ്ക്കുകാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

പട്ടണക്കാട് എസ്.ഐ. അമൃതരംഗന്റെ നേതൃത്വത്തില്‍ പൊലീസെത്തി പ്രാഥമിക തെളിവെടുപ്പുകള്‍ നടത്തി.ഹരി, ചന്ദ്രബോസ് എന്നിവരാണ് ശാന്തയുടെ മറ്റ് മക്കള്‍. ഹരി ശാന്തയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍, പലപ്പോഴും ഇവര്‍ ഒറ്റയ്ക്കായിരുന്നു.

Top