കാലാവസ്ഥ തുണച്ചു; കയറ്റുമതി വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്തിരി കര്‍ഷകര്‍

GRAPE234

നാസിക്:മഹാരാഷ്ട്രയിലെ മുന്തിരി കര്‍ഷകര്‍ ഇക്കുറി പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ പകുതിയില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഇത്തവണ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഗുണ നിലവാരമുള്ള മുന്തരികള്‍ വിളവെടുപ്പില്‍ ലഭ്യമായതും കയറ്റുമതിയില്‍ ലാഭം നേടാമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.

കനത്തെ മഴയെ തുടര്‍ന്ന് കൃഷി ചെയ്തതില്‍ നാല്‍പ്പതു ശതമാനം വിളവും നശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലെ കനത്ത മഴയില്‍ കൃഷിയില്‍ വന്‍ നാശമാണ് ഉണ്ടായത്. കൂടുതല്‍പേരും കൃഷി ഉപേക്ഷിച്ച് മുട്ടക്കോഴി വളര്‍ത്തലിലേക്ക് മാറിയിരുന്നു. നാസികിലെ രണ്ടര ലക്ഷം ഹെക്ടറോളം കൃഷിഭൂമിയിലെ കൃഷിയാണ് നശിച്ചത്. വിപണിയിലും മുന്തിരിക്ക് ഏകദേശം നാല്‍പ്പതു ശതമാനത്തോളം ഇടിവാണുണ്ടായത്.

എന്നാല്‍, കയറ്റുമതി വിപണിയിലാണ് മിക്ക കര്‍ഷകരുടെയും പ്രതീക്ഷ. കയറ്റു മതി വിപണിയില്‍ എത്തുമ്പോള്‍ മുന്തിരി വിലയും കുത്തനെ ഉയരും, അങ്ങനെ വരുമ്പോള്‍ ആഭ്യന്തര വിപണികളിലും നേരിയ ലാഭം ലഭിക്കും.നാസികില്‍ മുന്തിരിയുടെ ഇപ്പോഴത്തെ വില കിലോയ്ക്ക് 120 രൂപയാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് ഇത് 60 മുതല്‍ 80 രൂപ വരെയാണ് ലഭിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ മുന്തിരിക്ക് നല്ല ലാഭമാണ്. പല കര്‍ഷകരും നല്ല ലാഭമാണ് നേടുന്നത്. അത്‌കൊണ്ടു തന്നെ ആഭ്യന്തര വിപണിയേക്കാള്‍ പ്രതീക്ഷയുള്ളത് അന്താരാഷ്ട്ര വിപണിയിലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റി അയച്ചത് 2.06 ലക്ഷം മെട്രിക് ടണ്‍ മുന്തിരികളാണ്.

തുടര്‍ന്നു വന്ന വിപണിയില്‍ ചെറിയ ഇടിവ് നേരിട്ടെങ്കിലും 2.5 ലക്ഷം മെട്രിക് ടണ്‍ കയറ്റി അയയ്ക്കാന്‍ സാധിച്ചെന്ന് ഗ്രേപ്പ് ഗ്രോവേര്‍സ് അസോസിയേഷന്‍ ഫ്രസിഡന്റ് മാണിക് വ്യക്തമാക്കുന്നു. അമേരിക്ക, കാനഡ,യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും മുന്തിരി കയറ്റി അയയ്ക്കുന്നത്.

Top