‘കുമ്പളങ്ങി നൈറ്റ്സ്’ നൂറാംദിനം ആഘോഷിക്കുകയാണ്. ഇതിനിടെ ആഘോഷ വേദിയില്‍ സംസാരിക്കുന്ന ഗ്രേസ് ആന്റണിയുടെ വാക്കുകളാണ് വൈറലാകുന്നത്. ചിത്രീകരണത്തിനിടെ ഫഹദിനെ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം ‘ഷമ്മി’ ആയിത്തന്നെയാണ് കണ്ടതെന്നാണ് ഗ്രേസ് പറഞ്ഞത്. ആഘോഷത്തിന്റെ ടീസര്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
തിരക്കഥയില്‍ എഴുതിവെക്കുന്ന പലതും ചിത്രീകരണ ഘട്ടത്തില്‍ നടപ്പിലാക്കിയെടുക്കാനുള്ള ക്രൂവിന്റെ കഷ്ടപ്പാട് കാണുമ്പോള്‍ ഇതൊന്നും ചിന്തിക്കേണ്ടിയിരുന്നില്ലെന്ന് വരെ തോന്നുമെന്നായിരുന്നു രചയിതാവായ ശ്യാം പുഷ്‌കരന്റെ വാക്കുകള്‍. നൂറ് ദിവസത്തെ പ്രദര്‍ശന വിജയമൊക്കെ നേടുമ്പോഴാണ് ആ പരിശ്രമത്തിലൊക്കെ കാര്യമുണ്ടായെന്ന് കരുതുന്നതെന്നും ശ്യാ പുഷ്‌കര്‍ പറഞ്ഞു.