ന്യൂഡല്‍ഹി: ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
പാര്‍ലമെന്റില്‍ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബില്‍ 2017 അവതരിപ്പിക്കുന്നതിനാണ് അംഗീകാരം നല്‍കിയത്. ഈ ബില്ലിലൂടെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി പരമാവധി ഉയരും.
സിസിഎസ് (പെന്‍ഷന്‍) നിയമത്തിന് കീഴില്‍ വരാത്തവരും കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ മുഖവിലയ്ക്ക് വരുന്നവരുമായ സ്വകാര്യമേഖല, പൊതുമേഖല, സര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇതു ബാധകമാകും.