ടാറ്റ സഫാരിക്ക് മികച്ച പ്രതികരണം: ഇതുവരെ 5,000-ല്‍ അധികം ബുക്കിംഗുകൾ

മികച്ച പ്രതികരണമാണ് ടാറ്റ സഫാരിക്ക് വിപണിയില്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുമാസത്തോളമാണ് വാഹനത്തിന്റെ നിലവിലെ ബുക്കിംഗ് കാലാവധിയെന്ന് ഇന്ത്യന്‍ ഓട്ടോ ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണിയിലെത്തിയ ശേഷം നാളിതുവരെ വാഹനത്തിന് 5,000-ല്‍ അധികം ബുക്കിംഗ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫെബ്രുവരി അവസാനവാരമാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചത്. ഒരുമാസം തികയുമ്പോഴാണ് വാഹനത്തിന്റെ ഈ മികച്ച പ്രകടനം.

14.69 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഏഴ് സീറ്റുകളുള്ള എസ്‍യുവി എന്നിവയാണ് സഫാരിയിലെ പ്രധാന എതിരാളികള്‍. പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ്‌ കോൺഫിഗറേഷനിൽ ലഭ്യമാണ്.പുനെക്കടുത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ പിംപ്രി പ്ലാന്റിലാണ് സഫാരി നിര്‍മ്മിക്കുന്നത്.

റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക. ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്.

നഗരത്തിന് അകത്തുള്ള യാത്രകൾ, എക്സ് പ്രസ് വേയിലൂടെയും അതിവേഗ യാത്ര, ഉൾ പ്രദേശങ്ങളിലൂടെയുള്ള അപരിചിത യാത്രകൾ എന്നിവയിലെല്ലാം തന്നെ സുഖകരവും അനായാസവുമായി അനുഭവം ഉറപ്പ് നൽകുന്നു പുതിയ സഫാരി എന്നും കമ്പനി അവകാശപ്പെടുന്നു.ടാറ്റാ മോട്ടോർസിന്റെ  എല്ലാ ഉത്പന്നങ്ങളെയും പോലെ സഫാരിയും വിവിധ സുരക്ഷാ സവിശേഷതകളടങ്ങുന്നതാണ്.

Top