ഷോപ്പിംഗ് ഉത്സവമായ ബിഗ് 10 വില്‍പ്പനയ്ക്ക് ശേഷം ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് 80 ശതമാനം വരെ വിലക്കിഴിവുള്ള മറ്റൊരു ഷോപ്പിംഗ് ഉത്സവവുമായി വീണ്ടും എത്തുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്.
വിപണിയിലെ തങ്ങളുടെ പ്രതിയോഗികളായ ആമസോണിനോട് മത്സരിക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ട് വീണ്ടും ഓഫര്‍ ദിനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. സ്‌നാപ്ഡീലിനെ ഏറ്റെടുക്കാനും ഫ്‌ളിപ്പ്കാര്‍ട്ടിന് പദ്ധതിയുണ്ട്.
കഴിഞ്ഞ തവണ ഉണ്ടായ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാകും ഫ്‌ളിപ്പ്കാര്‍ട്ട് ഇത്തവണ ശ്രമിക്കുക.
കൂടുതല്‍ ആളുകളെത്തുമ്പോള്‍ സൈറ്റ് ഹാങ്ങാവുകയും ബുക്ക് ചെയ്ത നിരവധി ആളുകള്‍ക്ക് ഉത്പന്നങ്ങള്‍ കിട്ടാതിരിക്കുകയും തുടങ്ങി നിരവധി പരാതികള്‍ കഴിഞ്ഞ വര്‍ഷത്തെ ഓഫര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്നു.