ചൈനീസ് വാഹനനിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന്റെ ഇന്ത്യ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമ്പനി. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കമ്പനി പുറത്തുവിട്ടത്.
‘നമസ്തേ ഇന്ത്യ, വലിയ കാര്യങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വൈകാതെയെത്തും’ എന്നാണ് വീഡിയോയില്‍ പറയുന്നത്.
ഇന്ത്യയിലേക്ക് എസ്യുവികളും ചെറു ഇലക്ട്രിക് കാറുകളുമായിരിക്കും ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് എത്തിക്കുന്നത്. എന്നാല്‍ ചൈയില്‍ എസ്യുവികളും പിക്ക് അപ്പുകളുമാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് ഇറക്കാറുള്ളത്.
https://twitter.com/GwmIndia/status/1212229809847205888