ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം അപ്പാര്‍ട്ട്‌മെന്റിന് മുകളിലേക്ക് തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നു.
ഗ്രേറ്റര്‍ നോയിഡയില്‍ ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം.
നിര്‍മാണത്തിലിരുന്ന ആറ് നിലകെട്ടിടം നാല് നിലയുള്ള അപ്പാര്‍ട്ട്‌മെന്റിന് മുകളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. 18 കുടുംബങ്ങളാണ് നാല് നില കെട്ടിടത്തില്‍ ഉണ്ടായിരുന്നത്.
എന്‍ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ദുരന്തനിവാരണ സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി.
കെട്ടിടത്തിന്റെ ഉടമസ്ഥനായ പ്രദേശവാസി പ്രവീണ്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.