ഏഥന്‍സ്: ഗ്രീസില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 14 പേര്‍ മരിച്ചു.
പ്രായമുള്ള ആളുകളാണ് മരിച്ചവരില്‍ അധികവും. വീടിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
വ്യാവസായിക നഗരമായ മന്‍ഡ്ര, നിയ പെരാമോസ്, മെഗാര, എഥന്‍സിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവയാണ് പ്രളയം ബാധിച്ചത്.
പ്രളയത്തെതുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 13 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുമുണ്ട്.