ജയ്പുര്‍: ജെ.കെ.ലോന്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി പരവതാനി വിരിച്ച് അധികൃതര്‍. നവജാതശിശുക്കളുടെ മരണസംഖ്യ നൂറുകടന്ന കോട്ടയിലെ ജെ.കെ.ലോന്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ ആശുപത്രി കവാടത്തില്‍ പച്ചനിറത്തിലുള്ള പരവതാനി വിരിച്ചത്.
പിന്നീട് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയതതിനെത്തുടര്‍ന്ന് പരവതാനി നീക്കം ചെയ്യുകയായിരുന്നു. ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിരുന്നു.
കോട്ടയിലെ ജെ.കെ. ലോന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 2019 ഡിസംബര്‍ മാസം മുതലുള്ള കണക്കുകള്‍ പ്രകാരം നൂറിലധികം നവജാതശിശുക്കളാണ് മരിച്ചത്. മരണസംഖ്യ ഉയരുന്നതിനെത്തുടര്‍ന്ന് ബി.എസ്.പിയും ബി.ജെ.പിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
Rajasthan: A carpet laid out at Kota's JK Lon Hospital ahead of the visit of State Health Minister Raghu Sharma, was removed after seeing media presence. #KotaChildDeaths pic.twitter.com/WJRmoqry2S
— ANI (@ANI) January 3, 2020