ഗ്രീന്‍ സിറ്റിയാകാനൊരുങ്ങി സൗദി തലസ്ഥാനമായ റിയാദ്

റിയാദ്: ഗ്രീന്‍ സിറ്റിയാകാനൊരുങ്ങി സൗദി തലസ്ഥാനമായ റിയാദ്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് നഗരത്തെ ഗ്രീന്‍ സിറ്റിയാക്കാനുള്ള പുതിയ നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

കിംഗ് സാല്‍മാന്‍ പാര്‍ക്ക്, റിയാദ് ഗ്രീന്‍ പ്രോജക്ട്, സ്പോര്‍ട്സ് ട്രാക്ക്, ആര്‍ട്ട് പ്രോജക്ട് തുടങ്ങിയ പദ്ധതികളാണ് ആരംഭിക്കുന്നത്. റസിഡന്‍ഷ്യല്‍, കൊമേഷ്യല്‍, റിക്രിയേഷണല്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി. മിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

Top