ന്യൂഡല്‍ഹി : ഹരിത ട്രിബ്യൂണലിന്റെ ചില ബഞ്ചുകള്‍ക്ക് താല്‍ക്കാലിക ജീവന്‍ വയ്ക്കുന്നു. ഇത്തരം ബെഞ്ചുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍, വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വാദം കേള്‍ക്കുന്നത്.
ട്രിബ്യൂണലിന്റെ ചെന്നൈ അടക്കമുള്ള ബഞ്ചുകള്‍ക്കാണ് താല്‍ക്കാലിക ജീവന്‍ വയ്ക്കുന്നത്. പ്രധാനപ്പെട്ട കേസുകളുടെ ഫയലുകള്‍ എല്ലാം നേരത്തെ തന്നെ, ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലേയ്ക്ക് എത്തിച്ചിരുന്നു.
ഏഴുമാസം മുമ്പാണ് ചെന്നൈ ഹരിത ട്രിബ്യൂണലിലെ ജഡ്ജി വിരമിച്ചത്. പിന്നീട്, നിയമനങ്ങള്‍ നടന്നില്ല. ജുഡീഷ്യല്‍ അംഗങ്ങളെ നിയമിക്കുന്നതില്‍ കാലതാമസം നേരിട്ടതാണ് ബെഞ്ചുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.
കഴിഞ്ഞ ദിവസമാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസുകള്‍ തീര്‍പ്പാക്കണമെന്ന ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ചത്. ചെന്നൈയ്ക്കു പുറമെ പുനെ, ഭോപ്പാല്‍, കൊല്‍ക്കത്ത ബഞ്ചുകളിലും വീഡിയോ കോണ്‍ഫറന്‍സിങ് സജ്ജീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ളതടക്കം നൂറ് കണക്കിന് കേസുകളാണ് ചെന്നൈയില്‍ മാത്രം കെട്ടിക്കിടക്കുന്നത്. 2013 -14 മുതലുള്ള കേസുകള്‍ പ്രാധാന്യമനുസരിച്ചും ക്രമം അനുസരിച്ചും ഇനിയുള്ള ദിവസങ്ങളില്‍ വാദം കേള്‍ക്കും.