തിരുവനന്തപുരം: സംസ്ഥാനത്ത് 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് വിധിക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മലിനീകരണം കുറവാണെന്ന് ഹൈക്കോടതി പറഞ്ഞു.
അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ചു പ്രധാന നഗരങ്ങളില്‍ പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഹരിത ട്രിബ്യൂണല്‍ വിധി വന്നത്. നിരോധനം നടപ്പില്‍ വരികയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യുടേത് ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം വാഹനങ്ങള്‍ പിന്‍വലിക്കേണ്ടിവരും.