തിരുവനന്തപുരം: ഐപിഎല്‍ മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോംഗ്രൗണ്ടായി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണ് നീക്കം. നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണ്ട എന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിനിടയില്‍ ലങ്കന്‍ താരങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കളി നിര്‍ത്തി വച്ചിരുന്നു. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
കാര്യവട്ടത്ത് നവംബറില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ട്വന്റി20 മത്സരത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.ഇതാണ് കാര്യവട്ടം ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാന്‍ ഡെയര്‍ഡെവിള്‍സിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ആരാധക പിന്തുണയും സൂപ്പര്‍താരം സഞ്ജു സാംസണിന്റെ ഹോം ഗ്രൗണ്ടാണെന്നതും ടീം മാനേജ്‌മെന്റിന് പ്രതീക്ഷ നല്‍കുന്നു. അതിനാല്‍ സഞ്ജു സാംസണെ നിലനിര്‍ത്തുന്നതിനെ കുറിച്ചും മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.