ലണ്ടന്‍: വീടിന്റെ മുറ്റത്തു നിന്നും ലഭിച്ച പഴയ ഗ്രനേഡ് കണ്ട് പേടിച്ച് ബോംബ് സ്‌ക്വാഡിനെ വിളിച്ചു വരുത്തി വീട്ടമ്മ. പഴയ ബോംബ് ആയതിനാല്‍ പൊട്ടുമോ ഇല്ലയോ എന്ന ആശങ്കയിലാണ് വീട്ടമ്മയായ ലോറ ഇന്‍ഗാല്‍ ബോംബ് സ്‌ക്വാഡിനെ വിളിച്ചു വരുത്തിയത്. ബ്രിട്ടനിലെ ബ്രാംഷോട്ട് കോമണ്‍യില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
വളര്‍ത്തു നായയുമായി വൈകുന്നേരം നടക്കാനിറങ്ങിയ ലോറയ്ക്ക് വീടിന്റെ മുറ്റത്തു വെച്ചാണ് ഗ്രനേഡ് ലഭിച്ചത്. തുടര്‍ന്ന് ഗ്രനേഡ് ലോറ വീട്ടിനുള്ളില്‍ സൂക്ഷിച്ചു. എന്നാല്‍ കിട്ടിയത് സ്‌ഫോടനം ഉണ്ടാക്കുന്നതാണോ എന്ന സംശയം രൂക്ഷമായപ്പോള്‍ ലോറ ഗ്രനേഡിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ചിലപ്പോള്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ടാകാം എന്ന കൂട്ടുകാരുടെ കമന്റ് കണ്ട് ഭയന്ന ലോറ ഉടനെതന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് സ്‌ഫോടനത്തിനുള്ള സാധ്യത ഉണ്ടെന്ന് പറയുകയും, ഗ്രനൈഡിന്റെ ചിത്രമെടുത്ത് ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി ലോറയുടെയും തൊട്ടടുത്ത ചില വീടുകളും ഒഴിപ്പിച്ച് ഗ്രനൈഡ് പരിശോധിച്ചു.
എന്നാല്‍ സ്‌ഫോടന ശക്തിയുള്ളതല്ല ലഭിച്ച ഗ്രനൈഡ് എന്ന് പരിശോധനയില്‍ കണ്ടെത്തി. ഗ്രനേഡില്‍ വലിച്ച് ഊരാനുള്ള പിന്‍ ഇല്ല. അതുകൊണ്ട് വെറുമൊരു ഷെല്‍ അയിരിക്കും ഇതെന്ന് കരുതിയാണ് എടുത്തതെന്ന് ലോറ പൊലീസിനോട് പറഞ്ഞു. എന്തായാലും ലോറയുടെ വീട്ടില്‍ നിന്ന് ലഭിച്ചത് പൊട്ടുന്ന ഗ്രനേഡല്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.