പൊഡ്ഗൊറിക്ക : മോണ്ടിനെഗ്രോ തലസ്ഥാനമായ പൊഡ്ഗൊറിക്കയിലെ അമേരിക്കൻ എംബസിയിൽ ഗ്രനേഡ് ആക്രമണം. അജ്ഞാതനായ ഒരാളാണ് ഗ്രനേഡ് ആക്രമണം നടത്തിയതെന്ന് സർക്കാർ അറിയിച്ചു.
എംബസി സ്ഥിതി ചെയ്യുന്ന സ്ഥലം ഇപ്പോൾ പൊലീസിന്റെ നിയന്ത്രണത്തിലാണ്.സംഭവത്തിൽ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ എംബസിയ്ക്ക് സമീപമായി രണ്ട് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതായി പൊലിസ് സ്ഥിരീകരിച്ചുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ നിർദേശം നൽകുന്നത് വരെ അമേരിക്കൻ പൗരന്മാരോട് സുരക്ഷിതമായിരിക്കാനും കൂടുതൽ ശ്രദ്ധ ചെലുത്താനും എംബസി മുന്നറിയിപ്പ് നൽകി.