സ്വീഡൻ: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. സമാധാനപരമായുള്ള പ്രതിഷേധം മനുഷ്യാവകാശമാണെന്നും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണെന്നാണ് ഗ്രെറ്റ തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ദിശ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ ഇന്ത്യ (എഫ്എഫ്എഫ്- ഇന്ത്യ) എന്ന സംഘടനയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഗ്രെറ്റയുടെ പ്രതികരണം.
Freedom of speech and the right to peaceful protest and assembly are non-negotiable human rights. These must be a fundamental part of any democracy. #StandWithDishaRavi https://t.co/fhM4Cf1jf1
— Greta Thunberg (@GretaThunberg) February 19, 2021
അറസ്റ്റിലായ ദിശ രവിയെ ഡൽഹി പൊലീസിന്റെ ആവശ്യപ്രകാരം, മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ദിശയ്ക്ക് നേരിട്ട് പിന്തുണയുമായി ഗ്രെറ്റ രംഗത്ത് വരുന്നത്. കേസിനെ കുറിച്ചുള്ള വാര്‍ത്തകൾ കരുതലോടെ നൽകണമെന്ന് മാധ്യമങ്ങൾക്ക് ദില്ലി ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ദിശ രവി നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും.