പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ടുണ്‍ബെര്‍ഗിന് കൊവിഡ് ലക്ഷണം

സ്വീഡന്‍: ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ടുണ്‍ബെര്‍ഗിന് കൊറോണ വൈറസ് ലക്ഷണങ്ങള്‍. യൂറോപ്യന്‍ പര്യടനത്തിനിടെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതേത്തുടര്‍ന്ന് ദിവസങ്ങളായി സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണിവര്‍. പിതാവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും എന്നാല്‍ തങ്ങളിരുവരും പരിശോധന നടത്തിയിട്ടില്ലെന്നും ഗ്രെറ്റ പ്രതികരിച്ചു. കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രെറ്റാ ടുണ്‍ബെര്‍ഗ്.

യുഎന്നിന്റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രെറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ ആഗോള താപനത്തിനെതിരെ ടുണ്‍ബെര്‍ഗ് സമരം തുടങ്ങിയത്. പതിയെ സമരം കൗമാരക്കാരിലേക്ക് പടര്‍ന്നു. ലോക നേതാക്കള്‍ ടുണ്‍ബെര്‍ഗിന്റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

Top