കാഠ്മണ്ഡു: നേപ്പാളില്‍ അനധികൃത വ്യാപാരം നടത്തിയതിന് 28 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ദാങ് ജില്ലയുടെ ആസ്ഥാനമായ തുള്‍സിപ്പൂരിലെ മുനല്‍ പഹുന ഗറില്‍ നിന്നും 28 ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു. ആഴ്ചകളായി അവര്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
നിരവധി മൊബൈല്‍ ഫോണുകളും ഗ്യാസ് അടുപ്പുകളും നികുതി നല്‍കാതെ ഇന്ത്യയില്‍ നിന്ന് അനധികൃമായി എത്തിച്ച സാധനങ്ങളും പിടിയിലായവരുടെ കൈയ്യില്‍ നിന്നും കണ്ടെടുത്തതായും അന്വേഷണ സംഘം അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ബഹ്‌റിച്ചിലെ നാനാ ശര്‍മ എന്നയാളാണ് ഇവരുടെ നേതാവെന്നും പൊലീസ് പറഞ്ഞു.