കോഴിക്കോട്: നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പോലീസിനായി ജോലി ചെയ്യുകയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഗ്രോവാസു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാന്‍ പോലും അനുവദിക്കാതിരുന്നത് ജനാധിപത്യത്തിനു നിരക്കുന്നതല്ല, വ്യാജ ഏറ്റു മുട്ടല്‍ വിരുദ്ധ മുന്നണി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക സംഭവത്തിന് ഉത്തരവാദിയായ മലപ്പുറം എസ് പിക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോഴിക്കോട് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.
കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹത്തോട് പോലും പോലീസ് അനാദരവ് കാണിച്ചതായി അദ്ദേഹം ആരോപിച്ചു.
വിവിധ മനുഷ്യാവകാശ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ പോലീസ് സുരക്ഷയും സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു.