ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് വിവാഹച്ചടങ്ങ്; നവവരനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഗാസിയാബാദ്: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിന് നവവരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കള്‍ക്കളും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഏഴ് പേര്‍ക്കെതിരെ ഗാസിയാബാദ് പൊലീസ് കേസെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. മുറാദ്നഗര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വീട്ടിലാണ് വിവാഹം ചടങ്ങുകള്‍ നടന്നത്.

ഏപ്രില്‍ 12, 13 തീയതികളില്‍ ദേശീയപാത 58ന് സമീപം രാവലി റോഡില്‍ രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടിരുന്ന് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 13ന് രാവിലെ സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് വിവാഹ ചടങ്ങ് നടക്കുന്നതായി അറിഞ്ഞത്.

വിവാഹത്തിനായി വരനെ മീററ്റിലേക്ക് കൊണ്ടുപോകുകയാണെന്നാണ് കാറിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് ഗാസിയാബാദ് എസ്എസ്പി കലാനിധി നൈഥാനിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് നവവരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസിന്റെ കണ്ണില്‍പ്പെടാതെ മീററ്റിലെത്തി വിവാഹചടങ്ങ് നടത്താനായിരുന്നു ഇവരുടെ പരിപാടിയെന്ന് പൊലീസ് പറഞ്ഞു.

Top