ഗ്രൂപ്പ് കോളിങ്, ലോലൈറ്റ് മോഡ് ; ഗൂഗിള്‍ ഡ്യുവോയില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു

ഗൂഗിളിന്റെ വീഡിയോ ചാറ്റ് പ്ലാറ്റ്‌ഫോമായ ഡ്യുവോയില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു. ഗ്രൂപ്പ് കോളിങ്, ലോലൈറ്റ് മോഡ് എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനാണ് ശ്രമം.

രാത്രി കാലങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ വീഡിയോകോള്‍ ചെയ്യുന്നതിനാണ് ലോലൈറ്റ് മോഡ് പ്രയോജനപ്പെടുക. രണ്ടിലേറെ പേര്‍ക്ക് ഒരേസമയം വീഡിയോ കോള്‍ ചെയ്യാനാണ് ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ കൊണ്ടുവരുന്നത്.

ഇതിനായി ഗ്രൂപ്പ്‌കോള്‍ ചെയ്യാനുദ്ദേശിക്കുന്ന കോണ്‍ടാക്റ്റുകളെ ചേര്‍ത്ത് ആദ്യം ഗ്രൂപ്പ് ഉണ്ടാക്കണം. അതിന് ശേഷം ഒരേസമയം വീഡിയോ കോള്‍ ചെയ്യാം. ഒരേ സമയം ഏഴുപേര്‍ക്ക് കോള്‍ ചെയ്യാന്‍ കഴിയുന്നതാണ് ഡ്യുവോ അവതരിപ്പിക്കുന്ന ഫീച്ചര്‍.

ആപ്പിള്‍ ഫോണിലുള്‍പ്പെടുത്തിയിരിക്കുന്ന ഫെയ്‌സ്‌ടൈം പോലുള്ള ഫീച്ചറാണ് ഡ്യുവോയിലെ ഗ്രൂപ്പ് വീഡിയോ കോള്‍. എന്നാല്‍ ഇതിലൂടെ ഒരേസമയം 32 പേര്‍ക്ക് വീഡിയോ കോള്‍ ചെയ്യാന്‍ കഴിയും.

Top