ജയ്പൂര്‍ : രാജസ്ഥാനിലെ സംഘര്‍ഷത്തിനിടയില്‍ മൂന്ന്‌പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനംപാലിച്ച് പൊലീസ്.
അല്‍വാര്‍-ഭരത്പുര്‍ ജില്ലാതിര്‍ത്ഥിയില്‍ നടന്ന സംഭവത്തില്‍ ഇരു ജില്ലാ പൊലീസ് വിഭാഗവും എഫ് ഐ ആര്‍ തയ്യാറാക്കിയിട്ടില്ല. തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നു പറഞ്ഞ് ഇരുകൂട്ടരും തലയൂരുകയായിരുന്നു.
ഭൂമി തര്‍ക്കമാണ് സംഘര്‍ഷത്തില്‍ വഴിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഘര്‍ഷത്തില്‍ പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.