സ്വപ്നത്തിലും പകയുടെ ഗ്രൂപ്പ്രാഷ്ട്രീയം . . .

കോൺഗ്രസ്സിൽ അധികാര തർക്കം പുതിയ തലത്തിലേക്ക് , മഹാരാഷ്ട്ര ചുമതല നൽകി രമേശ് ചെന്നിത്തലയെ ഒതുക്കിയത് കെ.സി വേണുഗോപാലിന്റെ തന്ത്രം. കേരള മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട നീക്കം.കോൺഗ്രസ്സിൽ പാർട്ടി അദ്ധ്യക്ഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരം കയ്യാളുന്ന പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം. ആ സ്ഥാനത്തിപ്പോൾ വീണ്ടും അവരോധിക്കപ്പെട്ടിരിക്കുന്നത് കെ.സി വേണുഗോപാലാണ്. ഇദ്ദേഹം തന്നെ നേരിട്ട് ഇടപെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ്സിനു വൻ തിരിച്ചടി നേരിട്ടിട്ടും സംഘടനാ ജനറൽ സെക്രട്ടറി പദവിയിൽ തുടരുന്നത് രാഹുൽ ഗാന്ധിയുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. ഇക്കാര്യത്തിൽ വലീയ പ്രതിഷേധമാണ് കോൺഗ്രസ്സ് നേതൃത്വത്തിൽ ഉള്ളത്. രാഹുലിനെ പേടിച്ച് ആരും ഇക്കാര്യം പരസ്യമായി പറയുന്നില്ലന്നു മാത്രം. (വീഡിയോ കാണുക)

Top