കോട്ടയം: സിലബസ് പരിഷ്‌കരണം ബോര്‍ഡ് ഓഫ് സ്റ്റഡീസിനോട് ആലോചിക്കാതെ നടത്തിയതില്‍ പ്രതിഷേധിച്ച് എം ജി സര്‍വകലാശാലയിലെ കൊമേഴ്‌സ് വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ കൂട്ട രാജി.
ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ ഹെലന്‍സി അടക്കം ഒന്‍പത് അംഗങ്ങളും രാജിവെച്ചു. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോട് ആലോചിക്കാതെ പ്രസിദ്ധീകരിച്ച സിലബസിന് പോരായ്മകള്‍ഏറെയാണെന്നും, ബികോം വിഭാഗത്തിന്റെ സിലബസില്‍ നിന്നും കൊമേഴ്‌സ് അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ഒഴിവാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.
നിയമ പ്രകാരം സര്‍വകലാശാലയുടെ സിലബസ് പരിഷ്‌കരിക്കാന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ് അധികാരമുള്ളത്.ഇത് പ്രകാരം ഇവര്‍ സിലബസ് പരിഷ്‌കരിച്ച് നല്‍കുകയും ചെയ്തു.
എന്നാല്‍ പുതിയ സിന്‍ഡിക്കേറ്റ് വന്നതിന് ശേഷം ഈ സിലബസ് മരവിപ്പിച്ച് ബോര്‍ഡ് ഓഫ് ഫാക്വല്‍ടിയുടെ നേതൃത്വത്തില്‍ പുതിയ സിലബസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു.
ഈ സാഹചര്യത്തിലാണ് കൊമേഴ്‌സ് വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ ചെയര്‍പേഴ്‌സണ്‍ അടക്കം രാജിവെക്കാന്‍ തയ്യാറയത്.