ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍ (ജിഎസ്ടി) അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.
കേരളത്തിലെ വിവരങ്ങള്‍ സംസ്ഥാനത്ത് തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ജിഎസ്ടി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് ശേഷമുള്ള സംസ്ഥാന ധനമന്ത്രിമാരുടെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരാനിരിക്കെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
ഭരണഘടന ഭേദഗതി ബില്‍ ആയതിനാല്‍ 15 സംസ്ഥാന നിയമസഭകളില്‍ ബില്‍ പാസാക്കിയാല്‍ മാത്രമേ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാന്‍ സാധിക്കൂ. ഇതുവരെ എട്ട് സംസ്ഥാനങ്ങള്‍ ബില്ലിന് അംഗീകാരം നല്‍കി. മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ കൂടി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നത്തെ യോഗത്തില്‍ ആവശ്യപ്പെടും.