ജി എസ് ടിയില്‍ ഉള്‍പ്പെടാത്ത വ്യപാരസ്ഥാപനങ്ങളെ കീഴിലാക്കാന്‍ പദ്ധതിയുമായി വകുപ്പ്

മുംബൈ : ജി എസ് ടിയില്‍ പിന്തുടരാത്ത വ്യപാര സ്ഥാപനങ്ങളെയും ജി എസ് ടിയുടെ കീഴിലാക്കാന്‍ പുതിയ പദ്ധതിയുമായി വകുപ്പ്. പുതിയ ചരക്ക് സേവന നികുതി നിലവില്‍ വന്ന് ഒരു വര്‍ഷമായിട്ടും പിന്നോക്കം നില്‍ക്കുന്നവരെ സൗഹൃദ വഴിയിലൂടെ ട്രാക്കിലെത്തിക്കുന്നതാണ് പുതിയ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്താനും ജി എസ് ടിയെക്കുറിച്ച് ബോധവാന്മാരാക്കാനുമാണ് വകുപ്പിന്റെ പദ്ധതിയിലുള്ളത്. ആദ്യഘട്ടമായി കോഴിക്കോട്ടാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതിന്റെ സാങ്കേതിക വശങ്ങള്‍ വ്യാപാരികളെ ബോധ്യപ്പെടുത്തുകയും വീണ്ടും വീഴ്ച വരുത്തുന്നവരെ പിടികൂടുകയും ചെയ്യും.

ഓണ്‍ലൈനായി തന്നെ ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ സര്‍ക്കാരിലേക്ക് നികുതിയടക്കാനാവൂ. രജിസ്റ്റര്‍ ചെയ്ത ശേഷം നികുതിയടക്കാത്തവര്‍ക്കും ജി എസ് ടി വകുപ്പിന്റെ പിടിവീഴും.

Top