ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ച സംഭവിച്ചത്. രണ്ട് തവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 5.43 നാണ് ജി.എസ്.എല്‍.വി.എഫ് 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്.
രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹണമാണ് ഇ.ഒ.എസ്. – 03. 2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 18 മിനിറ്റിനകം ജി.എസ്.എല്‍.വി.എഫ് 10 റോക്കറ്റ് ഉപഗ്രഹണത്തെ ഭ്രമണപഥത്തില്‍ എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്. റോക്കറ്റിന് 51.70 മീറ്ററാണ് നീളം. 416 ടണ്‍ ഭാരവുമുണ്ട്.